ഗായത്രി മഹായാഗം – വിവിധ പൂജകളും ആത്മീയ പ്രവർത്തനങ്ങളും

വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ മുണ്ടേരിയിൽ സ്ഥിതിചെയ്യുന്ന ഗായത്രി മാതാ ആശ്രമത്തിൽ അഞ്ചു ദിവസങ്ങളിലായി ഗായത്രി മഹായാഗം നടക്കുന്നു. വൈദികവും താന്ത്രികവുമായ വിവിധ പൂജകളും യജ്ഞങ്ങളും ജപങ്ങളും സത്സംഗങ്ങളും ഈ മഹായാഗത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.

ഭക്തജനങ്ങൾക്കു ആത്മീയ ഉന്നമനത്തിനും ദൈവാനുഗ്രഹത്തിനും ഈ മഹായാഗത്തിൽ വിവിധ രീതിയിൽ പങ്കാളികളാകാം

gayathri yagam 001

ഗായത്രി യജ്ഞം

108 യജ്ഞകുണ്ഠങ്ങളിൽ ആചാര്യന്മാരുടെ നിർദ്ദേശപ്രകാരം ഭക്തജനങ്ങൾ ചേർന്ന് നടത്തുന്ന ഈ യജ്ഞത്തിൽ മുൻപരിചയം ഇല്ലാത്തവർക്കും ഭക്തിപൂർവ്വം പങ്കെടുക്കാൻ കഴിയും.

ganapathi homam

മഹാഗണപതി ഹവനം

വിഘ്നനിവാരകനായ മഹാഗണപതിയെ ആരാധിക്കുന്നതിനായി മഹാഗണപതി ഹവനം നടത്തപ്പെടുന്നു

സഹസ്രനാമ ജപം​

സഹസ്രനാമ ജപം

ഗായത്രി മഹായാഗത്തിന്റെ ഭാഗമായി സമൂഹ ജപമായി വിവിധ സഹസ്രനാമങ്ങൾ ജപിക്കുന്നു.

ഹനുമാൻ ചാലീസാ ജപം​

ഹനുമാൻ ചാലീസാ ജപം

ചിന്മയ മിഷൻ വയനാട്ൻ്റെ പൂജനീയ അഭയാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ സമൂഹമായി ഹനുമാൻ ചാലീസാ ജപവും സത്സംഗവും നടത്തപ്പെടുന്നു.

താന്ത്രിക പൂജകൾ​

താന്ത്രിക പൂജകൾ

ഗായത്രിമഹായാഗത്തോടനുബന്ധിച്ച് താന്ത്രിക വിധാനത്തിലുള്ള വിവിധ പൂജകളും ഭക്തജനങ്ങൾക്ക് പങ്കെടുക്കാവുന്ന രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ഗോത്ര പൂജ

ഗോത്ര പൂജ

ഗായത്രി മഹായാഗത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഗോത്രജനതയുടെ പാരമ്പര്യ ആരാധനകൾ അവതരിപ്പിക്കുന്ന പ്രത്യേക ചടങ്ങാണ് ഗോത്ര പൂജ.

യതി പൂജ

യതി പൂജ

ഏപ്രിൽ 25 ന് 11.30 ന് കേരളത്തിലെ നൂറിലധികം സന്ന്യാസിമാരെ ആദരിക്കുന്ന യതി പൂജ നടക്കുന്നു.

ഗംഗാ ആരതി

ഗംഗാ ആരതി

വിശുദ്ധ ഗംഗാനദിയെ ആദരിച്ച് ദീപങ്ങൾ, മന്ത്രങ്ങൾ, ഭജനങ്ങൾ എന്നിവയോടെ നടത്തുന്ന ഈ ആരതി ആത്മീയമായ സമാധാനവും ഭക്തിയുടെയും അന്തരീക്ഷവും സൃഷ്ടിക്കുന്നു.

annADANAM

അന്നദാനം

ഗായത്രി മഹായാഗത്തിന്റെ ഭാഗമായി  അന്നദാന മഹായജ്ഞം ഉണ്ടായിരിക്കും.

ഭജന പരിപാടികൾ

ഭജന

പ്രമുഖ ആത്മീയ സംഘടനകളും ഭക്തിഗ്രൂപ്പുകളും ചേർന്ന് ദിവസേന ഭജന പരിപാടികൾ നടത്തപ്പെടുന്നു.

ഇവയിൽ പങ്കെടുക്കുന്ന സംഘടനകൾ:

  • ആർട്ട് ഓഫ് ലിവിംഗ്

  • സത്യസായി സേവാ സമിതി

  • അമൃത മഠം

  • മറ്റ് ഭക്തിഗ്രൂപ്പുകൾ

പ്രഭാഷണങ്ങളും സത്സംഗങ്ങളും

ഗായത്രി മഹായാഗത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ ആചാര്യന്മാരുടെ ആത്മീയ പ്രഭാഷണങ്ങളും സത്സംഗങ്ങളും നടക്കുന്നു.

ധർമ്മബോധവും ആത്മീയ ജ്ഞാനവും വർദ്ധിപ്പിക്കുന്നതിനായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഭക്തജനങ്ങൾ ആചാര്യ ദക്ഷിണ സമർപ്പിക്കാവുന്നതാണ്.

prabashanm
error: Content is protected !!