ഗായത്രി യജ്ഞം

വേദത്തിൻ്റെ ഹൃദയം എന്ന് പറയാവുന്ന വളരെ വിശിഷ്ടമായ സവിതൃ ഗായത്രി മന്ത്രം ഉപയോഗിച്ച് വൈദീക വിധിപ്രകാരം 108 യജ്ഞകുണ്ഠങ്ങളിലായി ആചാര്യ നിർദ്ദേശ പൂർവ്വകം എല്ലാവരും ചേർന്ന് ചെയ്യുന്ന യജ്ഞമാണ് ഗായത്രി യജ്ഞം.

Anyone who has followed the arrangements around a ritual like the Gayathri Mahayaga knows how much depends on doing things in the proper order and at the right moment, and something similar applies to the smaller practicalities of online life, such as how long a withdrawal takes to arrive. For Czech players the useful question is less about marketing slogans and more about verification steps, the payment method chosen and an operator's own processing windows, so a closer look at rychlé výplaty casino can help set realistic expectations; even so, faster payouts say nothing about your chances, and gambling is best kept as entertainment rather than a solution to money troubles.

gayathri yagam image

ആത്മീയതയും സാമൂഹിക നവോത്ഥാനവും സംഗമിക്കുന്ന മഹോത്സവം

2026 ഏപ്രിൽ 21 മുതൽ 26 വരെ കൽപ്പറ്റയിൽ, വയനാട് ജില്ലയിലെ ആത്മീയ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളിൽ എഴുതപ്പെടുന്ന ഒരു മഹാസംഭവമാണ് 108 ഹോമകുണ്ഡങ്ങളോടെ നടക്കുന്ന ഗായത്രി മഹായാഗം.

ഭാരതത്തിൻ്റെ ആത്മീയ പാരമ്പര്യത്തിൽ അത്യന്തം മഹത്തായ സ്ഥാനമാണ് യാഗങ്ങൾക്കുള്ളത്. യാഗങ്ങൾ മനുഷ്യൻ്റെ അന്തർലോകത്തെ ശുദ്ധീകരിക്കുകയും സമൂഹത്തെ സദാചാരത്തിലേക്കും സമാധാനത്തിലേക്കും നയിക്കുകയും ചെയ്യുന്നു. അത്തരം യാഗങ്ങളിൽ ഏറ്റവും ഉന്നതമായതാണ് ഗായത്രി മഹായാഗം. വേദമന്ത്രങ്ങളുടെ ഹൃദയമായി കണക്കാക്കപ്പെടുന്ന ഗായത്രി മന്ത്രത്തെ കേന്ദ്രബിന്ദുവാക്കി നടത്തുന്ന ഈ മഹായാഗം ആത്മീയ ഉണർവിനൊപ്പം സാമൂഹിക പരിവർത്തനത്തിനും വഴിയൊരുക്കുന്ന ഒരു വിശുദ്ധ അനുഷ്ഠാനമാണ്.

ഗായത്രി മഹായാഗം 2026 – പരിപാടികളുടെ പട്ടിക

ഗായത്രി മഹായാഗത്തിൻ്റെ ഗുണങ്ങൾ

 

ഗായത്രി മഹാമന്ത്രത്തിൻ്റെ ശക്തിയും യാഗാഗ്നിയുടെ ശുദ്ധിയും ഒരുമിക്കുന്ന ഗായത്രി മഹായാഗം ആത്മീയവും ഭൗതികവുമായ അനേകം ഗുണങ്ങൾ നൽകുന്നതായി ശാസ്ത്രങ്ങളിലും അനുഭവങ്ങളിലും വിശ്വസിക്കപ്പെടുന്നു.

  • ആത്മശുദ്ധിയും മാനസിക ശാന്തിയും
  •  ബുദ്ധിവികാസവും ധ്യാനശക്തിയും
  •  ഭയം, സമ്മർദ്ദം, നിഷേധാത്മകതകളിൽ നിന്നും മോചനം
  • കുടുംബശാന്തിയും ഐക്യവും
  • ആരോഗ്യവും ആത്മബലവും വർധിക്കുന്നു
  • കർമ്മശുദ്ധിയും സത്കർമ്മപ്രേരണയും
  • ദൈവിക അനുഗ്രഹവും ആത്മോന്നതിയും
  • സമൂഹക്ഷേമത്തിനും ലോകശാന്തിക്കും സഹായം

ദ്രവ്യസമർപ്പണം

ഗായത്രി യജ്ഞം

വേദത്തിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സവിതൃ ഗായത്രി മന്ത്രം ഉപയോഗിച്ച് വൈദീക വിധിപ്രകാരം നടത്തുന്ന ഗായത്രി യജ്ഞത്തിൽ യജമാനനായോ കുടുംബസമേതം പങ്കാളിയായോ നിങ്ങളുടെ ആത്മീയ ഉന്നമനത്തിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിനും പങ്കാളിയാകുവാൻ താൽപ്പര്യമുണ്ടെങ്കിൽ +91 79072 08793  എന്ന നമ്പറിൽ ബന്ധപ്പെടുക

അന്നദാനം

ഗായത്രി മഹായാഗത്തിന്റെ ഭാഗമായി നടത്തുന്ന അന്നദാന മഹായജ്ഞത്തിൽ ഒരു ദിവസമോ ഒരു സമയമോ സ്പോൺസർ ചെയ്ത് സഹകരിക്കുവാൻ താൽപ്പര്യമുള്ളവർ +91 79072 08793 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗായത്രി മഹായാഗം – വിവിധ പൂജകളും ആത്മീയ പ്രവർത്തനങ്ങളും

ആരതി

ഗായത്രി മഹായാഗത്തിന്റെ എല്ലാ ദിവസങ്ങളിലും സന്ധ്യാസമയത്ത് സമൂഹമായി ആരതി നടത്തപ്പെടുന്നു. ഭക്തജനങ്ങൾ ഒന്നിച്ചുകൂടി ദീപാരാധനയിൽ പങ്കുചേരുമ്പോൾ ആത്മീയമായ ഒരു പുണ്യാന്തരീക്ഷം അനുഭവിക്കാനാകും.

ഗോത്ര പൂജ

വയനാടിന്റെ പുരാതന സംസ്കാരത്തെയും ആത്മീയ പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ഈ ആരാധനകൾ മഹായാഗത്തിന്റെ സന്ധ്യാസമയങ്ങളിൽ നടത്തപ്പെടുന്നു. ഗോത്ര സമൂഹങ്ങളുടെ ദൈവവിശ്വാസവും പ്രകൃതിയോടുള്ള ആത്മബന്ധവും ഈ ചടങ്ങിലൂടെ അനുഭവിക്കാനാകും.

യതിപൂജ

ഏപ്രിൽ 25 ന് 11.30 ന് കേരളത്തിലെ നൂറിലധികം സന്ന്യാസിമാരെ ആദരിക്കുന്ന യതി പൂജ നടക്കുന്നു.

ധർമ്മസംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച മഹാത്മാക്കളെ ആദരിക്കുന്ന ഈ ചടങ്ങിൽ ഭക്തജനങ്ങൾക്കും പങ്കെടുക്കാം.

സഹസ്രനാമ ജപം

ഗായത്രി മഹായാഗത്തിന്റെ ഭാഗമായി സമൂഹ ജപമായി വിവിധ സഹസ്രനാമങ്ങൾ ജപിക്കുന്നു.

സംഘാടക സമിതി​

മുഖ്യരക്ഷാധികാരികൾ

സ്വാമി ചിദാനന്ദപുരി മഹാരാജ്

മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി

രക്ഷാധികാരികൾ

സ്വാമി അഭയാനന്ദ സരസ്വതി, സ്വാമി ഓംകാരനന്ദ, തീർതഥ, ബ്രഹ്മ ദീക്ഷിതാമൃത ചൈതന്യ, പത്മശ്രീ Dr. ധനഞ്ജയ് സഗ്ദ്ദേവ്, അഡ്വ.ചാത്തുക്കുട്ടി , ശ്രീ പള്ളിയറ രാമൻ , ജഗന്നാഥകുമാർ റ്റി ഡി, Dr. സഞ്ജീവ് വാസുദേവ്, Dr. നാരായണൻകുട്ടി , Dr. വിജയകൃഷ്ണൻ , കെ ജി ഗോപാലപിള്ള, ശ്രീവത്സൻ , ഇ പി മോഹൻദാസ്, കെ ജി സുരേഷ് ബാബു, സി കെ ബാലകൃഷ്ണൻ, രജീഷ് മാഷ്, സി പി വിജയൻ, Dr.വിനോദ് ബാബു, Dr.പത്മനാഭൻ.

സഭാപതി

പൂജനീയ സ്വാമി ഹംസാനന്ദപുരി

ചെയര്‍മാൻ

എന്‍.കെ. ജയപ്രകാശ്

വൈസ് ചെയര്‍മാൻ

അഡ്വ. പി സുരേഷ്, ശ്രീ കെ സദാനന്ദൻ, ശ്രീ പ്രശാന്ത് മലവയൽ, ശ്രീ ശ്രീനിവാസൻ കെ, ശ്രീ സുരേഷ് കുമാർ പി കെ , ശ്രീ സന്തോഷ് ജി നായർ , ശ്രീ ശ്രീനിവാസൻ മാസ്റ്റർ, ശ്രീ സുരേന്ദ്രൻ മാഷ്, ശ്രീ ഇ കെ ഗോപി , ശ്രീ ചന്ദ്രഗിരി മോഹനൻ , ശ്രീ മോഹനൻ എം, ശ്രീ ഉണ്ണികൃഷ്ണൻ സി, ശ്രീ പി കെ മുരളീധരൻ, ശ്രീ സന്തോഷ്‌കുമാർ കെ, ശാന്തകുമാരി ടീച്ചർ, രമണി ശങ്കർ, ദേവകി എ.

ജനറല്‍ കണ്‍വീനര്‍

ടി.വി. മുരളീകൃഷ്ണന്‍

ജോയിന്റ് ജനറല്‍ കണ്‍വീനര്‍

കെ. ശ്യാംപ്രമോദ്

കോ-ഓര്‍ഡിനേറ്റര്‍

ശിവദാസന്‍ വിനായക

ദ്രവ്യസമർപ്പണം

ഈ മഹായാഗത്തിൻ്റെ പൂർത്തീകരണത്തിനായി വ്യത്യസ്ത ദ്രവ്യങ്ങൾ ആവശ്യമുണ്ട് അത്തരം ദ്രവ്യങ്ങൾ സമർപ്പിക്കാൻ, സംഭാവന ചെയ്യാൻ കഴിയുന്നവർ ബന്ധപ്പെടുമല്ലോ!

ആചാര്യ ദക്ഷിണക്കായി സമർപ്പണം ചെയ്യാം

കേരളത്തിലെ വ്യത്യസ്ത ആചാര്യന്മാരുടെ സത്സംഗങ്ങളിൽ നിങ്ങൾക്കും പങ്കെടുക്കാം
ഏവർക്കും ഗുരുപരമ്പരയുടെ അനുഗ്രഹം ലഭിക്കട്ടെ!

അന്നദാനം സ്പോൺസർ ചെയ്യാം

ഒരാളും ഭക്ഷണം ലഭിക്കാത്തവരായി ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ 
നമുക്കെല്ലാം പ്രസാദ ഭോജനത്തിനായി സഹകരിക്കാം

പൂജകൾക്കായുള്ള ദ്രവ്യസമർപ്പണം ചെയ്യാം

താന്ത്രിക വിധാനത്തിലുള്ള വ്യത്യസ്ത പൂജകൾ കൂടി ഏവർക്കും പങ്കെടുക്കാവുന്ന രീതിയിൽ യോജിപ്പിച്ചിരിക്കുന്നു.
അതിനായി ദ്രവ്യസമർപ്പണം ചെയ്യാം

ആശ്രമ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാം

ആശ്രമ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാം
ബന്ധപ്പെടുക!

volunteer

സേവനം

നൂറ് കണക്കിന് സന്നദ്ധ സേവകന്മാരുടെ നിസ്വാർത്ഥ സേവനം ഈ മഹായജ്ഞത്തിന് ആവശ്യമുണ്ട്.

സേവനത്തിനായി റെജിസ്റ്റർ ചെയ്യാം.

മീഡിയ

ഇതുവരെ വെബ്സൈറ്റ് സന്ദർശിച്ചവർ
2,204
error: Content is protected !!